Sat, 5 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Painting Exhibition

Kannur

അ​ർ​ഥ​ന​യു​ടെ പെ​യി​ന്‍റിം​ഗ് പ്ര​ദ​ര്‍​ശ​നം തു​ട​ങ്ങി

പ​യ്യ​ന്നൂ​ര്‍: പ​യ്യ​ന്നൂ​ര്‍ ഗാ​ന്ധി പാ​ര്‍​ക്കി​ലെ കേ​ര​ള ല​ളി​ത​ക​ല അ​ക്കാ​ദ​മി ആ​ര്‍​ട്ട് ഗാ​ല​റി​യി​ല്‍ ആ​രം​ഭി​ച്ച പ​യ്യ​ന്നൂ​ര്‍ സെ​ന്‍റ് മേ​രീ​സ് ഗേ​ള്‍​സ് ഹൈ​സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​നി പി.​വി. അ​ർ​ഥ​ന​യു​ടെ എ​ന്‍റെ ഭാ​ര​തം പെ​യി​ന്‍റിം​ഗ് പ്ര​ദ​ര്‍​ശ​നം കാ​സ​ര്‍​ഗോ​ഡ് എം​പി രാ​ജ്‌​മോ​ഹ​ന്‍ ഉ​ണ്ണി​ത്താ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ര​ണ്ടാം ലോ​ക​മ​ഹാ​യു​ദ്ധം അ​വ​സാ​നി​പ്പി​ക്കു​വാ​ന്‍ ചി​ത്ര​ങ്ങ​ള്‍ ആ​യു​ധ​മാ​ക്കി​യ ബ്ലോ​ക്ക് പി​ക്കാ​സോ യെ ​കു​റി​ച്ചും അ​മൃ​താ ഷെ​ര്‍​ഗ​ലി​നെ കു​റി​ച്ചും, എ​ന്‍റെ ഭാ​ര​തം എ​ന്ന ചി​ത്ര​വും ലോ​ക​സ​മാ​ധാ​നം എ​ന്ന ചി​ത്ര​വും അ​ര്‍​ത്ഥ​ന എ​ന്ന ക​ലാ​കാ​രി​യെ ലോ​കോ​ത്ത​ര​മാ​ക്കു​മെ​ന്ന് രാ​ജ​മോ​ഹ​ന്‍ ഉ​ണ്ണി​ത്താ​ന്‍ എം​പി പ​റ​ഞ്ഞു.

ആ​ര്‍​ട്ടി​സ്റ്റ് ര​വീ​ന്ദ്ര​ന്‍ തൃ​ക്ക​രി​പ്പൂ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കേ​ര​ള ക്ഷേ​ത്ര​ക​ല അ​ക്കാ​ദ​മി സെ​ക്ര​ട്ട​റി കൃ​ഷ്ണ​ന്‍ ന​ടു​വി​ല​ത്ത് മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. പ​യ്യ​ന്നൂ​ര്‍ സെ​ന്‍റ് മേ​രീ​സ് ഗേ​ള്‍​സ് ഹൈ​സ്‌​കൂ​ള്‍ പ്രി​ന്‍​സി​പ്പ​ൽ റെ​ജി ജോ​സ​ഫ്, അ​നി​ല്‍ നീ​ലാം​ബ​രി, എം. ​മ​നോ​ജ് കു​മാ​ര്‍, ഇ. ​ബാ​ല​ന്‍ ന​മ്പ്യാ​ര്‍, പി.​സി. അ​നി​ല്‍​കു​മാ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

അ​ര്‍​ത്ഥ​ന​യു​ടെ മു​പ്പ​തോ​ളം ചി​ത്ര​ങ്ങ​ളു​ടെ പ്ര​ദ​ര്‍​ശ​ന​മാ​ണ് ന​ട​ക്കു​ന്ന​ത്. മൂ​ന്നു​ദി​വ​സം നീ​ണ്ടു​നി​ല്‍​ക്കു​ന്ന പ്ര​ദ​ര്‍​ശ​നം നാ​ളെ സ​മാ​പി​ക്കും.

Latest News

Corehub Up